കൊല്ലം: കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ആൻഡ് റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സർവീസിലിരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകി. കൊല്ലം പൊലീസ് ക്ലബിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ധനസഹായം വിതരണം ചെയ്തു. എ.എസ്.ഐമാരായിരുന്ന സജി ജെറോൺ (ശക്തികുളങ്ങര), ഷിബു റുഡോൾഫ് (എ.ആർ ക്യാമ്പ്), എസ്.സി.പി.ഒ സുരേഷ് കുമാർ (പരവൂർ) എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. കെ.പി.ഒ.എ സിറ്റി ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ അദ്ധ്യക്ഷനായി. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു. സി. നായർ, ജില്ലാ ട്രഷറർ എസ്. ഷഹീർ, കെ. സുനി, കെ. ഉണ്ണിക്കൃഷ്ണപിള്ള, ബി.എസ്. സനോജ്, എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു.