പുനലൂർ: വീടിനോട് ചേർന്ന തട്ടുകടയിൽ പാചകം ചെയ്തു കൊണ്ടിരുന്ന ഗ്യാസ് സിലണ്ടറിന് തീ പിടിച്ച് വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 4.30ഓടെ നഗരസഭയിലെ ചാലക്കോട് വാലുതുണ്ടിൽ വീട്ടിൽ അംജത്തിന്റെ വരാന്തയിലായിരുന്നു സംഭവം. സിലണ്ടറിന് തീ പിടിക്കുന്നത് കണ്ട വീട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പുനലൂരിലെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. സിലണ്ടറിലേക്കുളള ട്യൂബിലെ ചോർച്ചയാണ് തീ പിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.അസി.സ്റ്റേഷൻ ഓഫീസർ എ.സാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുരളീധര കുറുപ്പ്,ജീവനക്കാരായ ഷിഹാബുദ്ദീൻ, ജിയാജി.കെ.ബാബു,അനീഷ്, നിതിൻ,ശരത്ത്, അനീഷ്, അമൽദേവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.