ഏരൂർ: പാണയം ജംഗ്ഷന് സമീപം പ്രവാസിയുടെ വീട്ടുമുറ്റനിന്ന് പന്നിപ്പടക്കം കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. രണ്ടുദിവസം മുമ്പ് അശോകമന്ദിരത്തിൽ അശോകന്റെ റബർ തോട്ടത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പന്നിപ്പടക്കം കണ്ടെത്തിയത്. .ഏതാനും മാസം മുൻപ് കുരങ്ങോട്ട് പടക്കം കടിച്ച് പശുവിന്റെ കീഴ്ത്താടി തെറിച്ചു പോയിരുന്നു. അതുപോലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പന്താണെന്ന് കരുതി പന്നിപ്പടക്കം എടുത്ത് കളിയ്ക്കുന്നതിനിടയിൽ താഴെവീണ് പൊട്ടി സാരമായി പരിക്കേറ്റിരുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.