കൊല്ലം: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള 'നശാ മുക്ത് ഭാരത്' കാമ്പയിന് ജില്ലയിൽ തുടക്കമായി. ഗൂഗിൾ മീറ്റ് വഴി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, ലീഗൽ സർവീസ് അതോറിറ്റി, എക്‌സൈസ്, പൊലീസ്, ആരോഗ്യ വിഭാഗം, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ കെ.കെ. ഉഷ അദ്ധ്യക്ഷയായി. ഡോക്ടർമാരായ സബീന, അനൂപ് തോമസ് എന്നിവർ ക്ലാസെടുത്തു.