കൊല്ലം: 'കോവിഡ് വെല്ലുവിളി നേരിടുന്നതിൽ രാജ്യം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവസരത്തിനൊത്തുയർന്നു' എന്ന വിഷയത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സെമിനാർ സംഘടിപ്പിക്കും. രാവിലെ 11ന് ജില്ലാ കാര്യാലയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.