ചാത്തന്നൂർ: പി. രവീന്ദ്രൻ ഗ്രന്ഥശാലയുടെയും പ്രഭാത് ബുക്ക് ഹൗസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ പുസ്തകോത്സവം പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായി നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഗ്രന്ഥശാലാ സെക്രട്ടറിയുമായ പാരിപ്പള്ളി ശ്രീകുമാർ, ഷൈൻ തുടങ്ങിയവർ സംസാരിച്ചു.