ചാത്തന്നൂർ: ശ്രീനികേതൻ ലഹരിവിരുദ്ധ ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. ഡോ. ആർ. മെൽവിൻ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, മുൻ അംഗം ടി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 'കുട്ടികളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ' ഡോ. സബീന സുന്ദരേശ് പ്രബന്ധം അവതരിപ്പിച്ചു. കോ ഓർഡിനേറ്റർ സദനകുമാരി, കൗൺസിലർമാരായ ആർ. മിന്നു, ആർ. അജീഷ്, കൃഷ്ണകുമാരി എന്നിവർ നേതൃത്വം നൽകി.