കൊല്ലം: അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണന/അന്ത്യോദയ/സബ്‌സിഡി റേഷൻ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ളവർ ഉടൻ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അവസാന തീയതിയായ ജൂൺ 30നകം താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ ഇമെയിലിലോ അപേക്ഷ സമർപ്പിക്കാം. ജൂലായ് ഒന്ന് മുതൽ അനർഹരെന്ന് തെളിഞ്ഞാൽ 2017 മുതൽ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപ വച്ചും ഗോതമ്പിന് 25 രൂപ വെച്ചും പിഴ അടയ്ക്കണം.