antijen-
ചവറ ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റ് ആരംഭിച്ചു -

ചവറ : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5പഞ്ചായത്തുകളിലെയും വിവിധ കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തി കൊവിഡ് മുക്ത ചവറ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുവാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റ് ആരംഭിച്ചത്. മൊബൈൽ ആിജൻ ടെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ചിറ്റൂർ വാർഡിൽ എസ് .എൻ.ഡി.പി ശാഖാ മന്ദിരത്തിൽ വച്ച് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധീഷ്
മാമൂലയിൽ സേതു കുട്ടൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷാജി എസ് പള്ളിപ്പാടൻ, ജോയി ആന്റണി, പ്രിയ ഷിനു, ജിജി. ആർ, സി.രതീഷ്, സജി അനിൽ, സുമയ്യഅഷറഫ് ,
ബി ഡി ഓ
ജോയ് റോഡ്സ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുകന്യ, ജയ ചിത്ര, ലിൻസി ലിയോൺ,എച്ച്.എസ്. ഷാജി,എച്ച്.ഐ. ജോയ്,പ്രദീപ്, ജീപ്സൻ തുടങ്ങിയ ആരോഗ്യ മേഖലയിലെ നിരവധി പേർ പങ്കെടുത്തു