കൊല്ലം: അപകടനിവാരണ പ്രവർത്തന പരിശീലനത്തിന്റെ ഭാഗമായി ചവറ കെ.എം.എം.എൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് യൂണിറ്റിൽ 29ന് മോക്ക് ഡ്രിൽ നടത്തും. ഇതിന്റെ ഭാഗമായി ഫാക്ടറിയിൽ അടിയന്തര സൈറൺ മുഴങ്ങും. സാങ്കൽപ്പിക അപകട നിവാരണ പ്രവർത്തനത്തിന്റെ ഭാഗമായി മുഴങ്ങുന്ന സൈറണിൽ പരിസരവാസികൾ പരിഭ്രാന്തരാകരുന്നതെന്ന് കെ.എം.എം.എൽ മാനേജർ അറിയിച്ചു.