s
ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് സ്റ്റാഫ് അംഗങ്ങൾ വാങ്ങി നൽകിയ സ്മാർട്ട്‌ഫോൺ ചിതറ പൊലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ വിശ്വംഭരൻ ഫോൺ നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

കടയ്ക്കൽ : ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് സ്റ്റാഫ് അംഗങ്ങൾ സ്മാർട്ട്‌ഫോൺ വാങ്ങി നൽകി. ചിതറ പൊലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ വിശ്വംഭരൻ ഫോൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. തദവസരത്തി ൽ പി. ടി. എ പ്രസിഡന്റ് സാംബശിവൻ, വാർഡ് മെമ്പർ സന്തോഷ്‌, പ്രിൻസിപ്പൽ ബിന്ദു ബാലകൃഷ്ണൻ, ഹെഡ് മിസ്ട്രസ് ജെ. മായ, സ്കൂൾ ലോക്കൽ മാനേജർ പച്ചയിൽ സന്ദീപ്, സ്റ്റാഫ് സെക്രട്ടറി സജീവ് എന്നിവർ സംസാരിച്ചു.