കൊല്ലം: ചവറ കെ.എം.എം.എല്ലിലെ ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെ (ടെർക്ക്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ രചനാ മത്സരം നടത്തുന്നു. എന്നെ സ്വാധീനിച്ച പുസ്തകം (എൽ.പി., യു.പി, 8, 9 ക്ളാസുകൾ), വായനയുടെ ഋതു ഭേദങ്ങൾ (10, പ്ലസ് ടു ), വായനയുടെ സർഗകാന്തി (ഡിഗ്രി, പി.ജി ) എന്നീ വിഷയങ്ങളിൽ ഉപന്യാസ രചനാ മത്സരമായാണ് നടത്തുന്നത്. ചവറ, പന്മന പഞ്ചായത്ത് പരിധിയിലുള്ളവർക്കും ടെർക്ക് അംഗങ്ങളുടെ മക്കൾക്കുമാണ് പങ്കെടുക്കാൻ അവസരം. ജൂലായ് 15 നകം രചനകൾ terckmml@gmail.com എന്ന മെയിലിൽ ലഭിക്കണം. ഫോൺ: 9072126282, 9074823032.