ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട ,പട്ടകടവ് സൗഹൃദം നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാരാളിമുക്ക്, കണത്താർ കുന്നം, കോതപുരം പ്രദേശങ്ങളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. കൂട്ടായ്മയിലെ അംഗങ്ങളായ ജോസ് സോളമൻ, വിൽസൺ ജോസഫ്, സജു ഫ്രാൻസിസ്, ലിജി ലോറൻസ്, വിമല ഫ്ലാസിഡ്, ട്രീസാ സ്റ്റീഫൻ, ജെസി, സിനി എന്നിവർ നേതൃത്വം നൽകി