sidhiq-san-36

പത്തനാപുരം: കുണ്ടയം മുക്കംതോട്‌ ചേന്നങ്കര നെല്ലിമൂട്ടിൽ ഹൗസിൽ റസാഖിന്റെ മകൻ സിദ്ദിഖ് സാൻ (36) മസ്‌കറ്റിലെ അൽ ഗോബ്രയിൽ നിര്യാതനായി. നേരത്തെ കൊവിഡ് പോസിറ്റീവായിരുന്ന സിദ്ദിഖിന് പിന്നീട് നെഗറ്റീവ് ആയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം പനി മൂർച്ഛിക്കുകയായിരുന്നു. നാലു ദിവസം മുമ്പ് കൊവിഡ് വാക്സിനും സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചോടെ മരിച്ചു. ഭാര്യ: ആമിന ബീവി. മക്കൾ: നാസിഫ് മുഹമ്മദ്, നഹിയ നസ്റിൻ.