vaccine

 സ്പോട്ട് രജിസ്ട്രേഷന് തിക്കും തിരക്കും

കൊല്ലം: കൊവിഡ് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടത്താൻ സ്ലോട്ടുകൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു. ഇതേതുടർന്ന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിന് തിക്കും തിരക്കും. കേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള വാക്സിനുകളുടെ പകുതിയെണ്ണം സ്പോട്ട് രജിസ്ട്രഷനിലൂടെ നൽകുന്നതിനാലാണ് മിക്കവരും ഇതിനായി തിരക്ക് കൂട്ടുന്നത്.

ചില കേന്ദ്രങ്ങളിൽ ആളെ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. അവിടങ്ങളിൽ ആശാപ്രവർത്തകരുടെ സഹായത്തോടെ വാക്സിൻ സ്വീകരിക്കേണ്ടവരെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. വീടുകളിൽ നേരിട്ടെത്തിയും വാക്സിനേഷൻ നൽകുന്നുണ്ട്.

എന്നാൽ, വാക്സിൻ നൽകേണ്ടവർ തങ്ങളുടെ ഇഷ്ടക്കാർക്ക് മുൻഗണന നൽകുന്നതായും ആരോപണമുണ്ട്. നഗരത്തിലെ ഒരു കേന്ദ്രത്തിൽ ഇതേ തുടർന്ന് കഴിഞ്ഞദിവസം കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു. ക്‌ളസ്‌റ്ററുകളായി തിരിച്ച് വാക്സിനേഷൻ നടത്തുന്നത് കൂടുതൽ സുതാര്യമാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

വാക്സിൻ ലഭിക്കാൻ താമസം

1. ഓൺലൈൻ സൈറ്റുകളിൽ സ്ലോട്ടുകൾ കൃത്യമായി കാണിക്കുന്നില്ല

2. സ്ലോട്ട് ലഭിച്ചാലും മൊബൈൽ ഒ.ടി.പി ലഭിക്കാൻ താമസം

3. ഒ.ടി.പി നൽകുമ്പോൾ 'ടൈം ഔട്ട്‌' സന്ദേശം

4. ചിലപ്പോൾ സ്ലോട്ട് പൂർണമായതായും സന്ദേശം

5. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 150 പേർക്ക് വാക്സിൻ നൽകുന്നുണ്ട്

6. സ്ലോട്ടുകളിൽ അവ കൃത്യമായി സൂചിപ്പിക്കുന്നില്ല

"

ഓൺലൈൻ സൈറ്റുകളിൽ ഒരേസമയം കൂടുതൽ പേർ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. രജിസ്ട്രേഷൻ നടത്തുന്നതിന് കഴിവതും വൈകിട്ട് 5 മുതൽ രാത്രി 11 വരെയുള്ള സമയം ഒഴിവാക്കുക.

സാങ്കേതിക വിദഗ്ദ്ധർ