f

ചാത്തന്നൂർ: ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പിടിയിലായ രേഷ്മയുടെ ഫോണിൽ നിന്ന് കാമുകന്റെയും ഭാര്യയുടെയും ശബ്ദ സന്ദേശങ്ങൾ ലഭിച്ചു. തന്റെ ഭർത്താവുമായുള്ള ബന്ധം വിലക്കിക്കൊണ്ടുള്ളതാണ് കാമുകന്റെ ഭാര്യയുടെ ശബ്ദ സന്ദേശം. പക്ഷെ, ഇവർ ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ കൊല്ലം സ്വദേശി അനന്തുവിന്റെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇതുവരെ അനന്തുവിനെ കണ്ടെത്താനായിട്ടില്ല. രേഷ്മയ്ക്ക് ഫേസ്ബുക്കിൽ മൂന്നുപേരുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. രേഷ്മയുടെ മൊഴിയിലുള്ള കാമുകനെ കണ്ടെത്താനുള്ള സൈബർ സെല്ലിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. രേഷ്മ കൊവിഡ് മുക്തയായാലുടൻ അവരിൽ നിന്ന് വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ബന്ധുക്കളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്തതിന്റെ കാരണവും അവ്യക്തമായി തുടരുകയാണ്. വിവരങ്ങൾ ആരായാൻ പൊലീസ് വിളിപ്പിച്ചിരുന്ന യുവതിയെയും ബന്ധുവിനെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രേ​ഷ്മ​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ൽ​ ​ആ​ര്യ​യും
ഗ്രീ​ഷ്മ​യും​ ​ഇ​ട​പെ​ട്ടി​രു​ന്ന​താ​യി​ ​ബ​ന്ധു​ക്കൾ

​ ​ഗ്രീ​ഷ്മ​യു​ടെ​ ​സം​സ്കാ​രം​ ​ഇ​ന്ന്

ചാ​ത്ത​ന്നൂ​ർ​:​ ​ന​വ​ജാ​ത​ ​ശി​ശു​വി​നെ​ ​ഉ​പേ​ക്ഷി​ച്ച​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ലാ​യ​ ​രേ​ഷ്മ​യു​ടെ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ൽ​ ​ആ​ര്യ​യും​ ​ഗ്രീ​ഷ്മ​യും​ ​ഇ​ട​പെ​ട്ടി​രു​ന്ന​താ​യി​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ഫേ​സ് ​ബു​ക്ക് ​സം​ബ​ന്ധി​ച്ച് ​മൊ​ഴി​യെ​ടു​ക്കാ​ൻ​ ​ആ​ര്യ​യെ​ ​പാ​രി​പ്പ​ള്ളി​ ​പൊ​ലീ​സ് ​വി​ളി​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ഇ​രു​വ​രും​ ​ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ​ ​ചാ​ടി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.
രേ​ഷ്മ​യു​ടെ​ ​പാ​സ് ​വേ​ഡ് ​ഇ​രു​വ​ർ​ക്കും​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​ഈ​ ​പാ​സ് ​വേ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​ഫേ​സ്ബു​ക്ക് ​പേ​ജി​ൽ​ ​ക​യ​റി​ ​ഇ​രു​വ​രും​ ​ക​മ​ന്റു​ക​ളി​ടു​ക​യും​ ​ചി​ല​ർ​ക്ക് ​സ​ന്ദേ​ശം​ ​അ​യ​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​ത്ത​ര​ത്തി​ൽ​ ​സ​ന്ദേ​ശം​ ​ല​ഭി​ച്ച​യാ​ളു​ടെ​ ​ഭാ​ര്യ​യും​ ​രേ​ഷ്മ​യു​മാ​യി​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യും​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.
മേ​വ​ന​ക്കോ​ണം​ ​രേ​ഷ്മ​ഭ​വ​നി​ൽ​ ​ഗ്രീ​ഷ്മ​യു​ടെ​ ​(19​)​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്ക​രി​ക്കും.
വി​ദേ​ശ​ത്താ​യി​രു​ന്ന​ ​പി​താ​വ് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​യാ​ണ് ​നാ​ട്ടി​ലെ​ത്തി​യ​ത്.