mla

കൊല്ലം: രവിപിള്ള ഫൗണ്ടേഷൻ നൽകുന്ന ധന സഹായത്തിനായി അപേക്ഷ സമർപ്പിക്കുന്ന കൊല്ലം അസംബ്ലി മണ്ഡലത്തിലെ അപേക്ഷകർ അപേക്ഷയോടൊപ്പം നൽകേണ്ട എം.എൽ.എയുടെ സാക്ഷ്യ പത്രത്തിന് ആവശ്യമായ രേഖകൾ അതാത് ഡിവിഷൻ കൗൺസിലറെയോ പഞ്ചായത്ത് അംഗങ്ങളെയോ ഏൽപ്പിക്കണമെന്ന് എം. മുകേഷ് എം.എൽ.എ അറിയിച്ചു. ഇവ സാക്ഷ്യപ്പെടുത്തി അതാത് കൗൺസിലർക്കും പഞ്ചായത്ത് അംഗങ്ങൾക്കും കൈമാറും. എം.എൽ.എ. ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.