ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാളെ പാരിപ്പള്ളി എൽ.പി സ്കൂളിലും 29ന് മരക്കുളത്തും ജൂലായ് ഒന്നിന് മീനമ്പലം ഓട്ടിസം സ്കൂളിലും ആന്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു. ജൂലായ് രണ്ടിന് നടയ്ക്കൽ പകൽവീട്ടിൽ ആർ.ടി.പി.സി.ആർ പരിശോധനയും സംഘടിപ്പിക്കും. നാലു ക്യാമ്പുകളിലും രാവിലെ 10 മുതലാണ് പരിശോധന.