ചാത്തന്നൂർ: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കനേല പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കിഴക്കനേല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ പാരിപ്പള്ളി വിനോദ്, ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ മണലുവിള, അഭിജിത്ത്, എസ്.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു.