web

കൊല്ലം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ സീതാലയം, പുനർജനിയുടെ ആഭിമുഖ്യത്തിൽ 'ലഹരിയും ചികിത്സയും' എന്ന വിഷയത്തിൽ വെബിനാർ നടത്തി. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. സീതാലയം കൺവീനർ ഡോ.പത്മജാപ്രസാദ് അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രീന.എസ്. നായർ, ഡോ. ടി.ആർ. അഞ്ജന, വെട്ടിക്കവല എൻ.എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ. എസ്. സുരേഷ് എന്നിവർ സംസാരിച്ചു. പുനർജനി മെഡിക്കൽ ഓഫീസർ ഡോ. രാജീവ് എബ്രഹാം ക്ലാസ് നയിച്ചു.

ആരാദ്ധ്യ.പി. സജീവ് ഈശ്വരപ്രാർത്ഥന ചൊല്ലി. പുനർജനി കൺവീനർ ഡോ. പ്രനിത നെൽസൺ സ്വാഗതവും ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. പി.എസ്. ഷീന നന്ദിയും പറഞ്ഞു.