അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ പഞ്ചായത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങൾ കഴിയുന്നു. പഞ്ചായത്തോഫീസ്, ജവഹർ എച്ച്.എസ് എന്നിവയുള്ള ജംഗ്ഷൻ രാത്രിയായാൽ ഇരുട്ടിലാണ്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റ് കുറച്ച്‌ മാസങ്ങൾക്കുള്ളിൽ തകരാറിലാവുകയായിരുന്നു.
പല തവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല.