പിറവന്തൂർ : പഞ്ചായത്തിൽ എലിക്കാട്ടുർവേങ്ങവിള വീട്ടിൽ വിനോദിനെ (43)യാണ് പത്തനാപുരം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടുകൂടി ഏകദേശം 35 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വീഴ്ചയിൽ തളർന്ന വിനോദിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പത്തനാപുരം സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ ,​ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ്,ശരത്,ശ്രീജിത്ത്,അംജത്ത് , ശംഭു ഷിനോവ് എന്നിവർ പങ്കെടുത്തു.