photo
കുണ്ടറ ഇളമ്പള്ളൂരിലെ മരങ്ങൾ മുറിച്ചുനീക്കുന്നു

കുണ്ടറ: ഇളമ്പള്ളൂരിൽ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങി. ക്ഷേത്രവളപ്പിലെ മരങ്ങളാണ് പ്രധാനമായും മുറിച്ചുനീക്കുന്നത്. ഈ മാസം 17ന് മരം കാറിന് മുകളിലേക്ക് വീണ് യാത്രക്കാരനായ കാരാളിമുക്ക് സ്വദേശി സുരേന്ദ്രന് പരിക്കേറ്റിരുന്നു. ഇതിന് ശേഷമാണ് പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാനും മുറിക്കേണ്ടവ മുറിച്ചുനീക്കാനും തീരുമാനമുണ്ടായത്. പൊതുസ്ഥലത്തെ മരങ്ങളും മുറിച്ചുനീക്കും.