കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും പഠനോപകരണ വിതരണവും സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4ന് ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പഠനോപകരണങ്ങൾ വിതരണം ചെയ്യും.