കൊല്ലം: അനാഥാലയത്തിൽ അന്നവും വസ്ത്രവും നൽകിയും അനുസ്മരണ സമ്മേളനവുമായി ജെ.എസ്.എസ് ജില്ലാ കമ്മിറ്റി കെ.ആർ. ഗൗരിഅമ്മയുടെ നൂറ്റിമൂന്നാം പിറന്നാൾ സംഘടിപ്പിച്ചു. പുത്തൂർ സായന്തനം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജീവ് സോമരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്ലയ്യത്ത് ചന്ദ്രൻ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, സാഹിത്യകാരി രശ്മിരാജ്, ആർ. രാജശേഖരൻ പിള്ള, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സുധാകരൻ പള്ളത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മി തുടങ്ങിയവർ സംസാരിച്ചു.