ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു
ഓച്ചിറ: ദേശീയപാതയിൽ കണ്ടയ്നർ ലോറി മറിഞ്ഞ് അപകടം സംഭവിച്ചെങ്കിലും ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വെളുപ്പിന് 3 മണിക്ക് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഡ്രൈവർ ആലുവ സ്വദേശി പ്രശാന്ത്, ക്ലീനർ മിഥുൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. എറണാകുളത്ത് നിന്ന് ഫ്ളിപ്പ്കാർട്ട് ഓൺലൈൻ സ്ഥാപനത്തിലെ വിതരണ സാധനങ്ങളുമായി തിരുവനന്തപുരത്തിന് പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ സമീപത്തെ യൂസ്ഡ് കാർ ഷോറൂമിന് മുന്നിൽ സൂക്ഷിച്ചിരുന്ന രണ്ട് കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി. ഓച്ചിറ പൊലീസ് കേസെടുത്തു.