കൊല്ലം: സെന്റ് അലോഷ്യസ് സ്കൂൾ റിട്ട. അദ്ധ്യാപകനും ചവറ തെക്കുംഭാഗം ഏറയിൽ കുടുംബാംഗവുമായ ഇ.എ. ലുഡോവിക് (87) നിര്യാതനായി. കൊല്ലത്ത് വൻ ശിഷ്യസമ്പത്താണുള്ളത്. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം സാമൂഹിക - രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഐറിസ്. മക്കൾ: ജോസ് (വനം വകുപ്പ്), ജോഷ്വ (വിദേശം), ജോയ്സ് ലിൻ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ജെറിൻ (കെ.എസ്.ഇ.ബി). മരുമക്കൾ: ആലിസ്, കൃഷ്ണ, ലോറൻസ് പീറ്റർ, മെർലിൻ.