പത്തനാപുരം : വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു. ചേകം എൽ. പി. എസ് സ്കൂളിന് സമീപത്തായിട്ടാണ് രണ്ട് വയസ് തോന്നിക്കുന്ന ആൺ മയിൽ ചത്ത് വീണത്. പുന്നല കടശ്ശേരി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി മേൽ നടപടികൾ സ്വീകരിച്ച് വനമേഖലയിൽ മയിലിന്റെ സംസ്കാരം നടത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രദേശത്ത് നാല് മയിലുകൾ ഷോക്കേറ്റ് ചത്തിട്ടുണ്ട്.