chithara-photo-1

ചിതറ: മതിരയിൽ നിർദ്ധനയായ വയോധികക്ക് വീടുവച്ചു നൽകി ദേശീയ സേവാഭാരതി മതിര. സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായാണ് മതിര സ്വദേശിനി ഭവാനിയമ്മക്ക് വീട് വച്ചുനൽകിയത്. ആർ.എസ്.എസ് പ്രാന്തീയ സേവാപ്രമുഖ് എം.സി. വത്സൻ താക്കോൽ ദാനം നിർവഹിച്ചു. ചിതറ പഞ്ചായത്ത് മുൻ മെമ്പർ കുടിയായ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകരുടെ കൂട്ടായുള്ള പ്രവർത്തനത്തിന്റെയും സുമനസുകളുടെ സഹായത്തിൻ്റെയും ഫലമായാണ് ഭവാനിയമ്മയുടെ വീടെന്ന സ്വപ്നം സക്ഷാത്കരിക്കാൻ കഴിഞ്ഞത്.