krishnakumar-g-r-kpcc
കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം. സുജയിനെ ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ പുരസ്കാരം നൽകി ആദരിക്കുന്നു

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ വായനാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും എഴുത്തുകാരനും അദ്ധ്യാപകനുമായ എം. സുജയിനെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എം.കെ. ജഹാംഗീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശശി ഉദയഭാനു, സി.പി. ബാബു, നസീർ ഭായ്, ഷാജി ഷാഹുൽ, അറാഫത്ത് തുടങ്ങിയവർ പങ്കെടുത്തും.