smart-phone-1
പി.രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ ട്രസ്റ്റ് ചെയർമാൻ ആർ.പത്മഗിരീഷ് (കണ്ണൻ) മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എ.യു മായ രമേഷ് ചെന്നിത്തലയ്ക്ക് ഫോണുകൾ കൈമാറുന്നു

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ കുന്നിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.രാമചന്ദ്രൻ നായർ (മാമി സാർ) മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ആർ.പത്മഗിരീഷ് (കണ്ണൻ) മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എയുമായ രമേഷ് ചെന്നിത്തലക്ക് ഫോണുകൾ കൈമാറി. രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ നടത്തിവരുന്ന പദ്ധതിയിലേക്കാണ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡൻ്റ് ജെ. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, വിളക്കുടി മണ്ഡലം കോൺഗ്രസ് സെക്രട്ടറി റിയാസ് കാര്യാട്ട്, സൂഹിക പ്രവർത്തകൻ ഷമീർ വിളക്കുടി തുടങ്ങിയവർ പങ്കെടുത്തു.

പ്രതിസന്ധി കാലത്ത് ഒരു വിദ്യാർത്ഥിക്കും പഠനം മുടങ്ങരുത് എന്ന ആശയം മുൻ നിറുത്തിയാണ് ട്രസ്റ്റ് ചെയർമാനും ആവണീശ്വരം എ.പി.പി.എം. വി.എച്ച്.എസ്.എസ്. മാനേജരുമായ ആർ. പത്മഗിരീഷ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടി.വി.യും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നത്. നിലവിൽ 500 ഫോണും 50 ടി.വിയും പത്തനാപുരം നിയോജക മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് നൽകി. കൂടാതെ 3500 ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. എല്ലാ മാസവും കാൻസർ രോഗികൾക്കും ഹൃദയ രോഗികൾക്കും വൃക്ക രോഗികൾക്കും ചികിത്സ ചെലവുകൾ നൽകുന്നുണ്ട്. ട്രസ്റ്റിൻ്റെ പേരിലുള്ള അത്യാധുനിക ഐ.സി.യു ആംബുലൻസിൻ്റെ സേവനം വൈകാതെ പത്തനാപുരം മണ്ഡലത്തിലുള്ള ജനങ്ങൾക്ക് സൗജന്യമായി സമർപ്പിക്കുമെന്നും ട്രസ്റ്റ് ചെയർമാൻ ആർ. പത്മ ഗിരീഷ് പറഞ്ഞു.