കൊല്ലം: മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ എട്ടാമത് ചരമവാർഷിക അനുസ്മരണം എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.കെ. ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ താമരക്കുളം സലിം, ജി. പത്മാകരൻ, പെരുമ്പുഴ സുനിൽകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. പ്രദീപ്കുമാർ, നെടുവത്തൂർ രാജൻ, നേതാക്കളായ ജി. കുഞ്ഞുകൃഷ്ണപിള്ള, കുണ്ടറ പ്രതാപൻ, വിശാലാക്ഷി, എസ്. കുമാർ, കെ. രാജു, കുണ്ടറ രാജീവ്, കബീർ ഷാ, ചെറിയാച്ചൻ, വാളത്തുംഗൽ രാജൻ, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.