elampal-up-school
ഇളമ്പൽ സർക്കാർ യു.പി. സ്കൂളിൻ്റെ പഴയകെട്ടിടം പൊളിച്ച് മാറ്റുന്നതിൻ്റെ മുൻപുള്ള

കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഇളമ്പൽ യു.പി സ്കൂളിൻ്റെ പഴയ കെട്ടിടം പൊളിച്ചത് വിവാദമാകുന്നു. നബാർഡിൻ്റെ ധനസഹായത്തോടെ 2 കോടി രൂപ മുടക്കി മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.എന്നാൽ പഴയ സ്കൂൾ കെട്ടിടം നിസാര തുകയ്ക്ക് പൊളിച്ച് മാറ്റാൻ കരാർ നൽകിയെന്നാണ് ആരോപണം. ഇത് ഗ്രാമപഞ്ചായത്തിന് വൻ നഷ്ടമുണ്ടാക്കിയെന്നും കുറഞ്ഞ വിലയ്ക്ക് കരാർ നൽകിയതിൽ ഭരണസമിതി അഴിമതി നടത്തിയെന്നുമാണ് പ്രതിപക്ഷകക്ഷികളായ ഇടത് മുന്നണി ആരോപിക്കുന്നത്.

കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്ന വില ഒഴികെയുള്ള തുക മാത്രമാണ് പഞ്ചായത്ത് എ.ഇ. നിശ്ചയിക്കുന്നത്. ഇത് അംഗീകരിച്ചത് ഗ്രാമപഞ്ചായത്തല്ല, മറിച്ച് വിദ്യാഭ്യാസവകുപ്പാണ്. അതിനാൽ പഞ്ചായത് ഭരണസമിതിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ല. ഭരണസമിതിയുടെ നിരപരാധിത്വം തെളിയിക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാഹുൽ കുന്നിക്കോട് പറഞ്ഞു.

അതേ സമയം സർക്കാർ യു.പി. സ്കൂളിൻ്റെ പഴയ കെട്ടിടം പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ യു.ഡി.എഫി.നെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാർ എം.എൽ.എ. രംഗത്ത് വന്നു. വിളക്കുടി ഗ്രാമപഞ്ചത്ത് ഭരണ സമിതിയുടെ തീരുമാനം ശരിയാണെന്നും അഴിമതി നടന്നെന്നുള്ള എൽ.ഡി.എഫ് ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.