photo
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾ വിളക്കുടി സർക്കാർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ടിന്റു സൂസന് ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള കൈമാറുന്നു

കുന്നിക്കോട് : കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾ വിളക്കുടി സർക്കാർ ആയുർവേദ ആശുപത്രിക്ക് വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള മെഡിക്കൽ ഓഫീസർ ഡോ.ടിന്റു സൂസന് മരുന്നുകൾ കൈമാറി.

വിളക്കുടി സർക്കാർ ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്,

ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല, ഗ്രാമപഞ്ചായത്തംഗം ആശ ബിജു എന്നിവർ പങ്കെടുത്തു.