കുന്നിക്കോട് : വയനാട് മൂട്ടിൽ വനംകൊള്ള ജൂഡീഷ്യൽ അന്വേഷണം നടത്തുക, ഇന്ധനവില നിയന്ത്രിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ ഗണ്യമായ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിളക്കുടി ഈസ്റ്റ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ തലവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജെ.ഷാജഹാൻ
ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ സലീം കാര്യറ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ മജീദ്, ഗ്രാമപഞ്ചായത്തംഗം ആശാ ബിജു, കാര്യറ എസ്. നാസറുദ്ദീൻ, കോശി ചെറിയാൻ, അബ്ദുൽ റഷീദ്, ഷംസുദ്ദീൻ, തുടങ്ങിയവർ സംസാരിച്ചു.