sahayam
കൊവിഡ് ബാധിച്ച ഇരുപത്തിയൊന്ന് കുടുംബങ്ങൾക്ക് കല്ലട കൾച്ചറൽ ആൻഡ് ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറേ കല്ലട, വലിയപാടം അംബേദ്കർ കോളനിയിലെ കൊവിഡ് ബാധിച്ച ഇരുപത്തിയൊന്ന് കുടുംബങ്ങൾക്ക് കല്ലട കൾച്ചറൽ ആൻഡ് ഡവലപ്പ്മെന്റ് ഫോറം (കെ.സി.ഡി.എഫ്) ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, കെ.സി.ഡി.എഫ് പ്രവർത്തകരായ അനീഷ് രാജ്, രാജേഷ്, അനിൽകുമാർ, ബിന്ദു അനിൽ, മുത്തലിഫ് മുല്ലമംഗലം, ജ്യോതിഷ്, ഷാജി, സാബു, ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.