ഉമയനല്ലൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ കലാകാരൻമാർക്ക് പുരോഗമന കലാസാഹിത്യ സംഘം മയ്യനാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധനസഹായം, ഭക്ഷ്യക്കിറ്റുകൾ എന്നിവ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗവും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനുമായ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു.
മയ്യനാട് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് പവിത്രൻ മയ്യനാട് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ദീപു, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. ചന്ദ്രബാബു, അർജുൻ മീരാസ് തുടങ്ങിയവർ പങ്കെടുത്തു. വില്ലേജ് കമ്മിറ്റി സെക്രട്ടറി അജി മഠവിളാകം സ്വാഗതവും കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു.