കൊല്ലം: കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടമുക്ക് റോഡിലുള്ള ബി.എസ്.എസ് ജില്ലാ സെന്ററിൽ ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 15 നും 48 നും മദ്ധ്യേ. പൂരിപ്പിച്ച അപേക്ഷകൾ ജൂലായ് 3 നകം പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടമുക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 047427 97478.