വടക്കുംതല: തിരുവിതാംകൂർ സാധുജന പരിപാലന സംഘം പന്മന (കുറ്റിവട്ടം) ഉപസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകി. കെ. സോമപ്രസാദ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അമ്പിയിൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.സി. അനിൽ കുമാർ, ചെങ്ങഴത്ത് രാജേന്ദ്രൻ, കെ.ജി. വിശ്വംഭരൻ, അഡ്വ. കെ. ഉദയൻ, വിജയൻ നായർ, അജിത് കുമാർ, പ്രസന്നൻ ഗോകുലം, സുരാജ് പറമ്പിൽ, അമ്പിളി, ശ്രീകല, ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.