ശാസ്താംകോട്ട: കൊവിഡിൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കമ്പലടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പ്രസിഡന്റ് പോരുവഴി അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. 150 അംഗങ്ങൾക്ക് അരിയും പച്ചക്കറിയുമടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഭരണ സമിതിയംഗങ്ങളായ ജലീൽ പള്ളിയാടി, കെ.എം. ജലാൽ, അബ്ദുൽ മജീദ്, സഫിനാ ബീവി, സഫീദാ ബീവി, സഫിയത്ത്, സലീം, ഷംനാദ് എന്നിവർ പങ്കെടുത്തു.