c

കരുനാഗപ്പള്ളി: അഴീക്കൽ കെ.കെ.എം ലൈബ്രറിയുടെ നേതൃത്വത്തിൽ 19 മുതൽ 26 വരെ വായനാ വാരാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും ലോക്ക് ഡൗൺ കാലത്തെ വായന എന്ന വിഷയത്തിൽ ചർച്ചയും നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത്‌ കൺവീനർ സുധി ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. 20ന് എന്റെ പ്രിയ പുസ്തകം എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് കഥാകൃത്ത് നിധീഷ് നേതൃത്വം നൽകി. 21ന് പി.എൻ. പണിക്കർ പുരസ്‌കാര ജേതാവ് ശ്രീനി മനോജിന്റെ അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ എന്ന ബാലസാഹിത്യ കൃതിയും 22ന് രാജേഷ് വിജയന്റെ അകമാലറി എന്ന പുസ്തകവും ചർച്ച ചെയ്തു. 23ന് നടന്ന പാട്ടും കവിതയും എന്ന പരിപാടി ടി.വി താരം ഓച്ചിറ സജി ഉദ്ഘാടനം ചെയ്തു. 24ന് ലൈബ്രറി കൗൺസിൽ അംഗം ദീപുവിന്റെ നേതൃത്വത്തിൽ ആധുനിക കാലത്തെ അക്ഷരപ്പുരകൾ എന്ന വിഷയത്തിൽ ചർച്ച നടത്തി. 25ന് വനിതാ വേദി പ്രവർത്തക റീന ബാബുവിന്റെ നേതൃത്വത്തിൽ വീടുകളിൽ പുസ്തകവിതരണം നടത്തി. 26ന് ഹരിശങ്കർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ സാഹിത്യവും സിനിമയും എന്ന വിഷയത്തിൽ ചർച്ച നടത്തി. എഴുത്തുകാരായ രാംകുമാർ രാമൻ, അനൂപ്‌ സഹദേവൻ, ലൈബ്രറി സ്റ്റേറ്റ് കൗൺസിൽ അംഗം എ. പ്രദീപ്, ഡി. നിബു, ബി.ടി. ശ്രീജിത്ത്‌, ആർ. ഗിരീഷ് എന്നിവർ പങ്കെടുത്തു.