കൊല്ലം: മതിലിൽ യുവദീപ്തി കലാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴാംഘട്ട കിറ്റ് വിതരണം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ്‌ അംഗം ഷബീർ, മതിലിൽ ഡിവിഷൻ കൗൺസിലർ ടെൽസ തോമസ് എന്നിവർ സംസാരിച്ചു. സംഘടനാ പ്രസിഡന്റ്‌ സജികുമാർ, സെക്രട്ടറി വിനു, ട്രഷറർ ജയലാൽ, സന്തോഷ്‌ കുമാർ, അനിൽ ആൻഡ്രൂ എന്നിവർ നേതൃത്വം നൽകി.