കരുനാഗപ്പള്ളി : കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സജിത്ത് ലാൽ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.ഒ. കണ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു, കെ.എസ്.യു സംസ്ഥാന കോ-ഓഡിനേറ്റർ നൗഫൽ നിസാർ, ജില്ലാ വൈസ് പ്രസിഡന്റ് ബിബിൻ രാജ്, ജില്ലാ സെക്രട്ടറിമാരായ അസ്ലം ആദിനാട്, സൂരജ് എസ്. കുറുന്നപള്ളി, മുഹമ്മദ് അൻഷാദ്, തുടങ്ങിയവർ നേതൃത്വം നൽകി.