കൊല്ലം: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ തി​രു​വ​ന​ന്ത​പു​രം ഉ​പ​കേ​ന്ദ്ര​ത്തിൽ ന​ട​ത്തു​ന്ന ഫോ​ട്ടോ ജേർ​ണ​ലി​സം കോ​ഴ്‌​സി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ 30ന് ഓൺ​ലൈ​നാ​യി ന​ട​ക്കുമെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ്ല​സ് ടുവാ​ണ് യോ​ഗ്യ​ത. ആ​ദ്യം ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തിൽ പ​ങ്കെ​ടു​ക്കാൻ ക​ഴി​യാ​ത്ത​വർ​ക്കും അ​വ​സ​ര​മു​ണ്ട്. ഫോൺ​: 04842422275, 9447225524.