കൊല്ലം: യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പൊതു ഇടങ്ങൾ, ആരാധനാലയങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഷാൻ വടക്കേവിള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഷാദ് നിസാർ, അജു ആന്റണി, അഭിനന്ദ് വാറുവിൽ, മുനീർ ബാനു, രാകേഷ്, അനൂപ് വിൽസൺ, അജി ബെഞ്ചമിൻ തുടങ്ങിയവർ നേതൃത്വം നൽകി.