കുന്നത്തൂർ : ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ 'കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ അങ്കണത്തിൽ നടന്ന പരിപാടി പോരുവഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസീറ ബീവി ഉദ്ഘാടനം ചെയ്തു. ലെത്തീഫ് പെരുംകുളം അദ്ധ്യക്ഷത വഹിച്ചു. എം. സുൽഫിഖാൻ റാവുത്തർ ലഹരിവിരുദ്ധ സന്ദേശം നൽകി. അർത്തിയിൽ അൻസാരി, റെജീവ് പ്ലാമൂട്ടിൽ, അക്കരയിൽ ബൈജു, അഹ്സൻ ഹുസൈൻ, ഹർഷ ഫാത്തിമ എന്നിവർ സംസാരിച്ചു.