കൊല്ലം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 29ന് സംസ്ഥാന വ്യാപകമായി കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ ധർണ നടത്തും. പാലക്കാട് കളക്ടറേറ്റിന് മുന്നിലെ സമരം സംസ്ഥാന പ്രസിഡന്റ് ജോബി.വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി നിജാംബഷി അദ്ധ്യക്ഷനാകും.