കൊട്ടാരക്കര: ബൈക്കിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. അദ്ധ്യാപിക തേവലപ്പുറം പുല്ലാമല പനച്ചുവിള വീട്ടിൽ ഡി. ജോയിയുടെ ഭാര്യ ചിന്നമ്മ (74) മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 ഓടെ കൊട്ടാരക്കര വൈദ്യുതി ഭവന് മുന്നിൽ റോഡ് മുറിച്ചുകടക്കവെ ചിന്നമ്മയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാമരമായി പരിക്കേറ്റ ചിന്നമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി 12 ഓടെ മരിച്ചു. മക്കൾ: ലിനി, ലൈജു (ദുബായ്), ലേഖ (കേരള ബാങ്ക്). മരുമക്കൾ: സോമരാജൻ (റിട്ട. ജയിൽ സൂപ്രണ്ട്), രമ, ബൈജു (ആരോഗ്യ വകുപ്പ്). കൊട്ടാരക്കര പൊലീസ് കേസെടുത്തു.