കൊല്ലം: സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് വിശ്വകർമ്മവേദ പഠനകേന്ദ്ര ധാർമ്മിക സംഘം ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആറ്രൂർ ശരത്ത്ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു അദ്ധ്യക്ഷനായി. പി. വാസുദേവൻ, വി. സുധാകരൻ, ആശ്രാമം സുനിൽകുമാർ, ബിനു ചാത്തന്നൂർ, ടി.പി. ശശാങ്കൻ, വി. സുരേഷ്ബാബു, എൽ. പ്രകാശ് എന്നിവർ സംസാരിച്ചു.