കുണ്ടറ: എൻ.സി.പി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് എ.സി. ഷൺമുഖദാസിന്റെ അനുസ്മരണം നടന്നു. കരിപ്പുറത്ത് നടന്ന സമ്മേളനം എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കുണ്ടറ രാജീവ് ഉദ്ഘാടനം ചെയ്തു. കരിപ്പുറം ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം മഞ്ജു സുരേഷ്, സുരേഷ് കുമാർ, ചെറുമൂട് സത്യൻ എന്നിവർ സംസാരിച്ചു.